
ന്യൂഡൽഹി : വിംഗ് കമാൻഡർ അഭിനന്ദൻ വർത്തിമാന് ധീരതക്കുള്ള അവാർഡ് നൽകണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് രഞ്ജൻ ചൗധരി. കൂടാതെ അഭിനന്ദന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നും രഞ്ജൻ ചൗധരി ലോക്സഭയിൽ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിലുള്ള പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. പഴയ പേരുകളും പുതുക്കിയ പേരുകളും അദ്ദേഹം വിശദീകരിച്ചു. യുപി സര്‍ക്കാരിന്റെ കാലത്തുണ്ടായ കുംഭകോണം, ടുജി സ്പെക്ട്രം തുടങ്ങിയ അഴിമതികളിൽ ബിജെപിയെ വിമർശിക്കാനും അദ്ദേഹം മറന്നില്ല.
ടുജി സ്പെക്ട്രം, കുംഭകോണം അഴിമതിക്കാരെ പിടിക്കാൻ ബിജെപിക്ക് കഴിഞ്ഞോ എന്ന് അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയേയും കള്ളന്മാർ എന്ന് വിളിച്ചാണ് മോഡി സര്‍ക്കാര്‍ അധികാരത്തിൽ എത്തിയത്. എന്നാൽ അവർക്കെതിരെ ഒരു തെളുവുപോലും കാണിക്കാൻ മോഡിക്ക് കഴിഞ്ഞില്ല. പിന്നെ എങ്ങനെയാണ് ഇവർക്ക് പാർലമെന്റിൽ ഇരിക്കാൻ കഴിഞ്ഞതെന്നും ചൗധരി ചോദിച്ചു.






