
കൊച്ചി: വയലനിസ്റ്റ് ബാലഭാസ്ക്കര്‍ കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ നിര്‍ദേശം.
സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പിക്ക് ബാലഭാസ്ക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബാലഭാസ്ക്കറുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെടുന്നതിനിടെയാണ് പ്രകാശ് തമ്പി സ്വര്‍ണ്ണക്കടത്തില്‍ പിടിയിലാകുന്നത്. അപകടത്തിനു ശേഷം പ്രകാശ തമ്പിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്ന് ബാലഭാസ്ക്കറുടെ പിതാവ് ആരോപിച്ചിരുന്നു.






