തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലും ഓഫീസുകളിലും നിയമിക്കുന്ന താത്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച സർക്കുലർ വകുപ്പ് പുറത്തിറക്കി.
ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. കൂടാതെ, സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ താത്കാലിക ജീവനക്കാർ കൈകാര്യം ചെയ്യാൻ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സ്ഥിരം ജീവനക്കാരോ സ്ഥാപന മേധാവിയോ മേലധികാരികളോ മാത്രമേ കൈകാര്യം ചെയ്യാവൂ. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ട മൊബൈൽ നമ്പർ സ്ഥാപന മേധാവിയുടേതായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഓഫീസുകൾക്കും ഈ സർക്കുലർ ബാധകമാണെന്നും വകുപ്പ് അറിയിച്ചു.

Comments