പൂനെ: മഹാരാഷ്ട്രയിലെ പൂനെ പ്രിംപ്രിയിലെ മോർവാഡിയിൽ തിരുവനന്തപുരം സ്വദേശികളായ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്.
മോർവാഡിയിലെ കരിഷ്മ ഗ്ലോറി സൊസൈറ്റിയിലെ വാടക ഫ്ലാറ്റിൽ ഞായറാഴ്ചയാണ് സംഭവം. കരി കത്തിച്ച് വിഷവാതകം ശ്വസിക്കുകയും വിഷം ഉള്ളിൽ ചെല്ലുകയും ചെയ്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
അയൽവാസികളും നാട്ടുകാരും ചേർന്ന് മൂവരെയും ഉടൻ പ്രിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിലെത്തും മുമ്പ് വിനോദ് മരിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സിൽജയും മകൾ പൂർണിമയും മരണത്തിന് കീഴടങ്ങി.
ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ സന്ത് തുക്കാറാം നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments