
സ്റ്റൈല്‍ മന്നന് രജനികാന്തിനെ ഒരുതവണയെങ്കിലും അനുകരിക്കാത്തവര് ദക്ഷിണേന്ത്യയില്‍ കുറവായിരിക്കും. ഇപ്പോഴിതാ പേരക്കുട്ടിയും അദ്ദേഹത്തെ അനുകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റൈല്‍ മന്നന് മുത്തച്ചനെ അനുകരിച്ച് നില്ക്കുന്ന മകന് വേദിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത് സൗന്ദര്യ രജനികാന്ത് തന്നെയാണ്.
എക്കാലത്തേയും സ്റ്റൈല്‍ മന്നനും തലൈവയുമാണെന്നും കാലഭേദമൊന്നും അദ്ദേഹത്തെ ബാധിക്കുകയില്ലെന്നും പ്രായമേറുകയില്ലെന്നും ആരാധകര്‍ പറയുന്നു. അതേസമയം ചിത്രത്തിനുത്തിനു ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. കുട്ടി എന്ത് ചെയ്താലും അതിനെ രജനിയുടെ സ്റ്റൈല്‍ ആക്കി മാറ്റുന്നതില്‍ രസമൊന്നുംമില്ലെന്നും കമന്റുകള്‍ ഉണ്ട്. കൂടാതെ താരത്തെ മുത്തച്ചന് എന്ന് വിളിക്കരുതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
രജനീകാന്ത്- എ.ആര് മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം ദര്ബാറിലെത്തുന്നത്. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ദര്‍ബാര്‍. നയന്‍താരയാണ് രജനിയുടെ നായികയായെത്തുന്നത്.
Well ... 🤷🏻♀️🙌🏻❤️😍 like thatha like grandson !!! #RajinikanthLineage #VedNailsThathaPose #ProudMother pic.twitter.com/wUZepY7GRx
— soundarya rajnikanth (@soundaryaarajni) June 25, 2019






