
ഹൈദരാബാദ് : തെലങ്കാന സര്‍കാരിന്റെ വനവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാനെത്തിയ വനിതാ ഫോറെസ്റ് റേഞ്ച് ഓഫീസർക്ക് നേരെ ജനക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം.ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി നേതാക്കളും, അവരുടെ അനുയായികളും കർഷകരും ചേർന്നാണ് ഓഫീസറെ മർദിച്ചത് എന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. സി. അനിതയെയാണ് മർദിച്ചത്.
നവത്കരണ യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ നടത്താനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ജില്ലാ പരിഷത്ത് വൈസ് ചെയര്മാന് കെ കൃഷ്ണ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ഉദ്യോഗസ്ഥർ ട്രാക്ടറിൽ കയറി നിന്ന് കാര്യങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു ഓഫീസർക്ക് നേരെ ആക്രമണം ഉണ്ടായത്.ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലാണ് സംഭവം.
ജനക്കൂട്ടം വലിയ വടികൾ കൊണ്ട് അടിക്കുന്നതും, അവർ നിലവിളിക്കുന്ന വീഡിയോ എ എൻ എ വാർത്ത ഏജൻസി പുറത്ത് വിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥയെ പോലീസുകാർ വന്നാണ് രക്ഷിച്ചത്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമം നടത്തിയവരെ ഉടൻതന്നെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പരിഷത്ത് വൈസ് ചെയര്മാന് കെ കൃഷ്ണ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് വാർത്ത ഏജൻസി പറഞ്ഞിരുന്നു.
#WATCH Telangana: A police team & forest guards were attacked allegedly by Telangana Rashtra Samithi workers in Sirpur Kagaznagar block of Komaram Bheem Asifabad district, during a tree plantation drive. (29-06) pic.twitter.com/FPlME1ygCp
— ANI (@ANI) June 30, 2019






