
കാസര്‍കോട് : ചായയ്ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്കറ്റില്‍ നിന്നും ബ്ലേഡ് കണ്ടെത്തി. മഞ്ചേശ്വരത്തെ പെട്രോള്‍ പമ്പിന് സമീപമുള്ള തട്ടുകടയില്‍ നിന്നും വാങ്ങിയ ബിസികറ്റിനുള്ളില് നിന്നാണ് ബ്ലേഡ് കണ്ടെടുത്തത്.
വാണിജ്യ നികുതി ചെക്പോസ്റ്റിന് സമീപമുള്ള പമ്പിലെ സൂപ്പര്‍വൈസറായ പി.ജെ ഡെല്‍സിനാണ് ആണ് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്കറ്റില്‍ നിന്നും ബ്ലേഡ് കിട്ടയത്.
ഇതേതുടര്‍ന്ന് ബിസ്കറ്റ് പാക്കറ്റില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി നല്കി. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പരാതിക്കാരന് പറഞ്ഞു.






