
ന്യുഡല്‍ഹി: കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന സാധനങ്ങള്‍ ഇവയാണ്.
വില കൂടുന്നവ: പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത ബുക്കുകള്‍, കശുവണ്ടി പരിപ്പ്, പിവിസി, വിനില്‍ ഫ്ളോറിംഗ്, ടൈല്‍സ്, മെറ്റല്‍ ഫിറ്റിംഗ്സ്, ഫര്‍ണീച്ചര്‍ നിര്‍മ്മാണ ഉപകരണങ്ങള്‍, ഓട്ടോ പാര്‍ട്സ്, ചിലതരം സിന്തറ്റിക് റബറുകള്‍, മാര്‍ബിള്‍ സ്ലാബ്സ്, ഒപ്റ്റിക് ഫൈബര്‍ കേബിള്‍, സിസിടിവി കാമറ, ഐപി കാമറ, ഡിജിറ്റല്‍-നെറ്റ്വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ്, സിഗരറ്റ് എന്നിവ.
വില കുറയുന്നവ:
ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍ എന്നിവ മാത്രം.






