
തിരുവനന്തപുരം: കേന്ദ്രബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷം.ഇന്ധനവില വര്‍ധന സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കും. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പ്രളയ പുനരധിവാസത്തിനു സഹായം ലഭിച്ചില്ലെന്നു മാത്രമല്ല കേരളത്തിനു ലഭിക്കേണ്ട സഹായം വെട്ടിക്കുറച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു.
ബജറ്റ് വിലക്കയറ്റത്തിന് കാരണമാകുമെന്നും റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്ന ആവശ്യം പോലും പരിഗണിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാം മോഡിസര്‍ക്കാരിന്റെ കന്നി ബജറ്റ് സംസ്ഥാനത്തിനു ഇരുട്ടടുയാണെന്നും പ്രവാസികളോട് കാണിച്ച കടുത്ത അവഗണനയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
കേരളത്തിനോട് അനുഭാവമില്ലാത്ത ബജറ്റ് ആണ് അവതരിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറ്റപ്പെടുത്തിയിരുന്നു. വായ്പാപരിധി ഉയര്‍ത്താത്തത് പ്രളയം തകര്‍ത്ത കേരളത്തിനു തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.






