
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി വന്‍ നഷ്ടത്തില്‍. കോര്‍പ്പറേറ്റ് നികുതിയില്‍ പ്രതീക്ഷിച്ച ഇളവ് ഇല്ലാത്തതാണ് വന്‍കിട കമ്പനികളേയും നിക്ഷേപകരേയും നിരാശയിലാക്കിയത്. ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് മികച്ച പ്രകടനമാണ് ഓഹരിവിപണി നടത്തിയത്. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 40,000 കടന്നിരുന്നു. നിഫ്റ്റി 11,975 കടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ സെന്‍സെക്സ് 394 പോയിന്റ് ഇടിഞ്ഞ് 39,513ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും 118 പോയിന്റ് കുറഞ്ഞ് 11,811 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
പവര്‍, മെറ്റല്‍, ഐടി വിഭാഗങ്ങളിലാണ് വലിയ രീതിയില്‍ ഇന്ന വിറ്റഴിക്കല്‍ നടന്നത്. ബാങ്കുകളുടെ ഓഹരിയും മികച്ച പ്രകടനം നടത്തിയിരുന്നു.






