
ന്യൂഡല്‍ഹി : ധനമന്ത്രി നിര്‍മലാ സിതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്. ദേശീയ ഗതാഗതത്തിന്റെ ഭാഗാമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം വരുന്നത്.
ഷോപ്പിങിന് ഉള്‍പ്പെടെ ഉപയോഗിക്കാവുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുപേ കാര്‍ഡുകളാകും ഇവ. രാജ്യത്തെ പ്രധാന 25 ഓളം ബാങ്കുകള്‍ വഴി ഇവ ലഭ്യമാക്കും. ഇതില്‍ നിക്ഷേപിച്ചിരിക്കുന്ന പണം സാധാരണ പോലെ നിങ്ങള്‍ക്ക് പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഇടപാടുകള്‍ക്ക് കുറഞ്ഞ സര്‍വീസ് ചാര്‍ജുകള്‍ ഉണ്ടാകുമെന്നാണ് സൂചന. തുടക്കത്തില്‍ ക്യാഷ് ബാക്ക് സംവിധാനവും ഉണ്ടാകും.
രാജ്യത്ത് എല്ലായിടത്തും റോഡ്, റെയില്‍ യാത്രകള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാം. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോഡി അഹമ്മദാബാദില്‍ അവതരിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിളിറ്റി കാര്‍ഡ് സംവിധാനത്തിന്റെ തുടര്‍ച്ചയാണ് രാജ്യം മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് വ്യാപിപ്പിക്കുന്നതെന്ന് നിര്‍മല സിതാരാമന് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.






