മുംബൈ: മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വയോധികന്റെ ജീവന് അതിസാഹസികമായി രക്ഷിച്ച് മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥന്. ട്രെയിന്‍ തൊട്ടടുത്ത് എത്തിയപ്പോഴാണ് വെള്ള ഷര്‍ട്ടും പാന്റ്സും ധരിച്ച വയോധികന് ട്രാക്കിലേയ്ക്ക് ഇറങ്ങുകയും പാളത്തിലേക്ക് കിടക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. സ്റ്റേഷനില്‍ നിന്ന യാത്രക്കാര്‍ ബഹളം വെച്ചുവെങ്കിലും ആരും ട്രാക്കിലേക്ക് ഇറങ്ങാന്‍ തയാറായില്ല. ഇതേസമയം സുരക്ഷാ ഉദ്യോഗസ്ഥന് ട്രാക്കിലേക്ക് ചാടി വയോധികനെ എടുത്ത് അപ്പുറത്തേ സൈഡിലേക്ക് കയറ്റുകയായിരുന്നു.
അല്പം കൂടി താമസിച്ചിരുന്നുവെങ്കില്‍ വയോധികന് ജീവന് നഷ്ടമാകുമായിരുന്നു. സംഭവത്തിന്റെ ദൃശ്യം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. പിന്നാലെ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. എസ്.എച്ച്. മനോജ്, അശോക് എന്നീ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്വയ രക്ഷ നോക്കാതെ വയോധികനെ രക്ഷിക്കാന്‍ ട്രാക്കിലേക്ക് ചാടിയത്. സംഭവത്തില്‍ വയോധികന്റെ കുടുംബം ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു.

Comments