
കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐയെ സ്ഥലം മാറ്റി. കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ സി.ഐ ഇന്ന് ചുമതലയൊഴിഞ്ഞു. തലശ്ശേരിയില്‍ പുതിയ സി.ഐ ചുമതലയേറ്റു. ഉടന്‍ തന്നെ എസ്.ഐയുടേയും സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ സ്ഥലമാറ്റ നീക്കം വിവാദമായപ്പോള്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ നിലവിലെ അന്വേഷണ സംഘം തന്നെ തുടരും എന്ന് ഡി.ജി.പിയും നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഥലമാറ്റ ഉത്തരവ് നേരത്തേ നിലനില്‍ക്കുന്നതിനാല്‍ സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ജില്ലാ പോലീസസ് മേധാവിയുടെ വിശദീകരണം.
അതേസമയം നസീറിനെ ആക്രമിക്കാന്‍ എം.എല്‍.എ സഹായികളടക്കമുളഅള പ്രതികള്‍ ഗൂഢാലോചന നടത്തിയ കാര്‍ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. കേസില്‍ കുറ്റപത്രവും തയ്യാറാക്കിയിട്ടില്ല. നിലവില്‍ അന്വേഷണ സംഘം മാറുന്നതോടെ തുടര്‍ന്നുള്ള അന്വേഷഷണം വഴിമുട്ടുമെന്നതാണ് ആശങ്ക.






