
മുംബൈ: കര്‍ണാടക സര്‍ക്കാരനെ പ്രതിസന്ധിയിലാക്കി മുംബൈ ഹോട്ടലില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കെതിരേയും ബി.ജെ.പിക്കെതിരേയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സോഫിടെല്‍ ഹോട്ടലിനു മുന്നില്‍ കുതിരയെ കെട്ടിയാണ് കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
എം.എല്‍.എമാരെ കാണണമെന്നും അവരെ തടങ്കിലിലാക്കിയതാണോ അതോ സ്വമേഥയാ താമസിക്കുന്നതാണൊ എന്ന് തങ്ങള്‍ക്ക് അറിയണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കനത്ത സുരക്ഷയാണ് ഹോട്ടലിനു മുന്നിലൊരുക്കിയിരിക്കുന്നത്. ബി.ജെ.പിക്കെതിരെ ബംഗളൂരുവിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
ഇതിനിടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമൊഴികെയുള്ള കര്‍ണാടകത്തിലെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവത്തു. കോണ്‍ഗ്രസ്സ് ആദ്യം തങ്ങളുടെ 21 എം.എല്‍.എ മാരെ രാജിവെയ്പ്പിക്കുകയായിരുന്നു. പിന്നാലെ ജെ.ഡി.എസ് എം.എല്‍.എമാരും രാജിവച്ചു. മന്ത്രിസഭാ പുനസംഘടന ഉടന്‍ നടക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.
കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിമതരുമായി ഇപ്പോഴും ചര്‍ച്ച നടത്തിവരികയാണ്. ഇതിനിടെ മന്ത്രിസ്ഥാനം രാജി വത്ത സ്വതന്ത്ര എം.എല്‍.എ നാഗേഷ് പ്രത്യേക വിമാനത്തില്‍ മുംബൈയിലെ വിമത എം.എല്‍എമാര്‍ക്കൊപ്പം എത്തി നാഗേഷുമായി താന്‍ സംസാരിച്ചുവെന്നും അദ്ദേഹം ഉടന്‍ മടങ്ങി വരുമെന്നും കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.






