
ദുബൈ : ദുബൈയില്‍ ടൂറിസ്റ്റ് വിസയില്‍ വരുന്നര്‍ക്ക് സൗജന്യമായി ആള്‍ക്കഹോള്‍ ലൈസന്‍സ് നല്കാന് ദുബൈ സര്‍ക്കാരിന്റെ തീരുമാനം. മുപ്പത് ദിവസത്തേക്കായിരിക്കും ലൈസന്‍സ് നല്‍കുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുപത്തിയൊന്ന് വയസ് കഴിഞ്ഞവര്‍ക്കും, മുസ്ലിം അല്ലാത്തവര്‍ക്കുമാണ് ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കുക. ഇതിനായി ആള്‍ക്കഹോള്‍ റീട്ടൈല്‍ ഔട്ട്ലെറ്റായ എംഎംഐയെയുടെ വെബ്സൈറ്റില്‍ പ്രത്യേക സംവിധാനം ഉണ്ടാകും. പാസ്പ്പോര്‍ട്ടുമായി എത്തി റീട്ടൈയില്‍ സ്റ്റോുകളില്നിന്നും മദ്യം വാങ്ങാം.
ഇപ്പോള്‍ ദുബൈയില്‍ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് രണ്ട് വര്‍ഷക്കാലാവധിയില്‍ ആള്‍ക്കഹോള്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. ഇവര്‍ക്ക് മാത്രമേ വീട്ടില്‍ മദ്യം സൂക്ഷിക്കാനുള്ള അനുമതിയുള്ളൂ. ബാറുകളിലെത്തി കുടിക്കുന്നവര്‍ക്കും ലൈസന്‍സ് വേണമെന്നുള്ള ചട്ടമുണ്ടെങ്കിലും അത് കര്‍ശനമായി പരിശോധിക്കാറില്ല.






