കല്‍പ്പറ്റ : ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് നടി മഞ്ജു വാര്യര്‍ക്കെതിരെ പരാതി. ആദിവാസി കുടുംബങ്ങള്‍ നല്കിയ പരാതിയില്‍ നടിക്കെതിരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിസ് അയച്ചു. തിങ്കളാഴ്ച്ച വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഒഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടു.
പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട 57 കുടുംബങ്ങള്‍ക്കാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് നിവാസികളുടെ പരാതി. 2017 ലാണ് മഞ്ജു വാര്യര്‍ ഫൗണ്ടേഷന് വാക്ക് നല്‍കിയത്.
2018 ല്‍ പ്രളയത്തില്‍ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടായി. മഞ്ജു വാര്യര്‍ ഫൗണ്ടേഷന് വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞതോടെ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങള്‍ നിഷേധിച്ചെന്നും കോളനിക്കാര്‍ പറയുന്നു.
കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപണി നടത്താനോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കായി പത്ത് ലക്ഷം രൂപയോ നല്‍കാമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിംഗില്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോളനിക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദ്ദേശിച്ചത്.






