ഭാഗ്പത്: വൃദ്ധനായ ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ച് ജെയ് ശ്രീറാം വിളിപ്പിച്ചു. യു.പിയിലെ ഭാഗ്പതിലാണ് സംഭവം. ഇമാമിന്റെ പരാതിയില്‍ 12 യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസാഫര്‍പൂര്‍ സ്വദേശിയായ ഇമാം ഇമാലഖ് ഉര് റഹ്മാനാണ് പരാതിക്കാരന്. ശനിയാഴ്ച രാത്രി തന്റെ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ പോകുകയായിരുന്ന റഹ്മാനെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ജെയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു.
മര്‍ദ്ദിക്കുന്നത് കണ്ട് എത്തിയ രണ്ട് പേരാണ് തന്നെ രക്ഷിച്ചതെന്ന് ഇമാം പറഞ്ഞു. താടി വടിച്ചതിന് ശേഷമേ ഗ്രാമത്തില്‍ പ്രവേശിക്കാവൂ എന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും ഇമാം പോലീസിനോട് വെളിപ്പെടുത്തി. നേരത്തെ മുസാഫര്‍പൂര്‍ പോലീസ് സ്റ്റേഷനിലും ഇമാം സമാനമായ പരാതി നല്‍കിയിരുന്നു. പ്രസ്തതുത പരാതി ശരിയാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.






