
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയന് ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകള്‍. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയത്. റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയന് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.
യൂണിയന് യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയില്‍ നിന്നാണ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. അധ്യാപകന്റെ സീലും യൂണിയന് ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോളേജിലുണ്ടായ സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന് മുറി പിടിച്ചെടുക്കാനും ക്ലാസ് റൂമുകളായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.






