
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടന്‍ ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് കെഎസ്ഇബി. ഈ മാസം അവസാനം വരെ ഇപ്പോള്‍ തുടരുന്നതുപോലെ തുടരാനാണ് കെഎസ്ഇബിയുടെ തീരുമാനം.
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ ലോഡ്ഷെഡിംഗ് വേണ്ടന്ന നിലപാടിലേക്ക് എത്തിയത്. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളു. സംസ്ഥാനങ്ങളില്‍ ജല വൈദ്യുതിയുടെ ഉപയോഗത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ജല വൈദ്യുതി പദ്ധതികളില്‍ ഉത്പാദിപ്പിക്കുന്നത്.
ഈ മാസം മുപ്പത് വരെ ജല വൈദ്യുതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ നിഗമനം. അതിനുള്ളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ കുറവ് മൂലം ചില സ്ഥലങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഈ മാസം മുപ്പതിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ എന്നാണ് ധാരണ. കൂടാതെ ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.







Comments