
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെതിരായ മുംബൈ പോലീസിന്റെ നീക്കത്തില്‍ നിര്‍ണായക നേട്ടം. ദാവൂദിന്റെ ഡി കമ്പനിയുടെയും പ്രധാന ഹവാല ഇടനിലക്കാരനും ഛോട്ട ഷക്കീലിന്റെ അടുപ്പക്കാരനുമായി അഹമ്മദ് റാസ എന്ന അഫ്രോസ് വദരിയയെ ദുബായ് ഇന്ത്യയിലേക്ക് നാടുകടത്തി. ഡി കമ്പനിയുടെ സൂറത്തിലെയും മുംബൈയിലേയും താനെയിലേയും ബിസിനസ് നോക്കിനടത്തിയിരുന്നത് റാസയായിരുന്നു. ഇയള് കഴിഞ്ഞ മാസമാണ് ദുബായില്‍ പിടിയിലായത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റാസയെ മുംബൈ പോലീസ് തേടിക്കൊണ്ടിവരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലറും പോലീസ് ഇറക്കിയിരുന്നു. മുംബൈ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
പാകിസ്താന് ഭീകര സംഘടനയായ ലഷ്കറെ തോയിബ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതിനു ശേഷം ദാവൂദ് ഇബ്രാഹിമിനും അദ്ദേഹത്തിന്റെ ഡി കമ്പനിക്കുമെതിരെ നടപടി വേണമെന്ന് ഇന്ത്യ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചിരുന്നു. ദാവൂദിനെതിരെ കര്‍ശനമായ നിലപാടാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്ദ് അക്ബറുദ്ദീന്‍ സ്വീകരിച്ചിരിക്കുന്നത്.
പാകിസ്താന് ചാര സംഘടനയായ ഐ.എസ്.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദാവൂദാണ് ഇന്ത്യയിലേക്ക് കള്ളനോട്ട് ഒഴുക്കുന്നതിന് പിന്നിലെന്നും ഐ.എസ്.ഐയുടെ അനധികൃത മയക്കുമരുന്ന് ബിസിനസ് നിയന്ത്രിക്കുന്നതെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് അതിര്‍ത്തികള്‍ വഴിയാണ് കള്ളനോട്ട് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. നേപ്പാളള് വഴിയും കള്ളനോട്ട് ഒഴുക്കുന്നുണ്ട്.
കൊളംബിയന്‍ ലഹരിമരുന്ന് രാജാവായിരുന്ന പാബ്ലോ ഇസ്കോബാറിനു ശേഷം ശേഷം ലോകത്തെ രണ്ടാമത്തെ വലിയ ക്രിമിനല്‍ ആയാണ് ദാവൂദ് ഇബ്രഹാമിനെ വിലയിരുത്തുന്നത്. 1993ല്‍ 44ാമത്തെ വയസ്സില്‍ പാബ്ലോ ഇസ്കോബാര് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ 30 ബില്യണ്‍ ഡോളര്‍ ആയിരുന്നു ആസ്തി. അമേരിക്കയിലേക്ക് കള്ളക്കടത്ത് വഴി എത്തിയിരുന്ന കൊക്കെയ്നില്‍ 80 ശതമാനവും ഇയാളുടെതായിരുന്നു.






