മലപ്പുറം : അശ്രദ്ധമായി വാഹനമോടിക്കുമ്പോള്‍ പൊലിയുന്നത് നിരവധി ജീവനുകളാണ്. അപകട ഭീഷണി ഉയര്‍ത്തി അമിതവേഗത്തില്‍ പാഞ്ഞ് വരുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ നനഞ്ഞ റോഡുകളില്‍ ചെറിയൊരൂ അശ്രദ്ധമതി അപകടം ഉണ്ടാകാന്‍. അതുകൊണ്ട് തന്നെ വണ്ടി ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോട് കൂടി ഓടിക്കുവാനുള്ള മുന്നറിയിപ്പുകളും നല്‍കാറുണ്ട്.
സ്വകാര്യ ബസ്സുകള്‍ മറ്റ് ജീവനക്കാരുടെ ജീവന് എത്ര മാത്രം ഭീഷണി ഉണ്ടാക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലപ്പുറത്ത് നിന്നുള്ള വീഡിയോ.
മലപ്പുറം തിരൂര്‍ താനൂര്‍ റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ് . അമിത വേഗത്തില്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്ന ബസ്സ് മുന്നിലെ വാഹനത്തെ കണ്ട് ബ്രേക്ക് പിടിച്ചതാണ് അപകട കാരണം. അമിത വേഗത്തില്‍ വന്ന ബസ്സ് നനഞ്ഞ റോഡിലൂടെ തെന്നി നീങ്ങി കാറിന്റെ തൊട്ടുമുന്നില്‍ വന്നാണ് നിന്നത്. കാറുകാരന് പെട്ടെന്ന് ബ്രേക്ക് ഇട്ടതുകൊണ്ട് അപകടം ഉഴിവായി.






