
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ബന്ധുവും പി.ഡി.പി നേതാവുമായ സജാദ് മുഫ്തിയുടെ അംഗരക്ഷകന് വെടിയേറ്റ് മരിച്ചു. മെഹബൂബയുടെ കസിന്റെ അംഗരക്ഷകനായിരുന്ന പോലീസ് ഓഫീസറാണ് വെടിയേറ്റ് മരിച്ചത്. അജ്ഞാതര്‍ ഇയാള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിലെ മോസ്കിന് മുമ്പില്‍ വച്ചാണ് പി.എസ്.ഒ ഫറൂഖ് അഹമ്മദ് റിഷി വെടിയേറ്റ് മരിച്ചത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി വന്ന സജാദിനൊപ്പം ഡ്യൂട്ടിയിലായിരുന്നു ഫറൂഖ്. സജാദ് പള്ളിയില്‍ നിന്നിറങ്ങുന്നത് കാത്ത് പുറത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റത്. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ രണ്ടാമത്തെ സമാന സംഭവമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവച്ച് കൊന്നിരുന്നു.







Comments