
കൊച്ചി:എറണാകുളം അതിരൂപതയിലെ വൈദീകര്‍ നടത്തുന്ന ഉപവാസപ്രാര്‍ത്ഥന യഞ്ജത്തിനെ അവഹേളിച്ചുകൊണ്ട്എകെസിസിയും കെസിബിസി അല്മായ കമ്മീഷന് സെക്രട്ടറിയും നടത്തിയ പ്രസ്താവനകള്‍ക്കെതിരെ എഎംറ്റി. പ്രസ്താവനകളെ പുച്ഛത്തോടെ തള്ളി കളയുന്നുവെന്നും രണ്ടു ദിവസം കൊണ്ട് ഈ സഹന സമരം നിര്‍ത്തിയില്ലെങ്കില്‍ അത് തടയുമെന്ന് പറയുന്നവരെ രണ്ടു ദിവസം കഴിഞ്ഞു അരമനയില്‍ തടയാന്‍ തയ്യാറായി വരാന്‍ വെല്ലുവിളിക്കുകയാണെന്നും എഎംറ്റി പ്രതികരിച്ചു.
എഎംറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:
എറണാകുളം അതിരൂപതയിലെ വൈദീകര്‍ നടത്തുന്ന ഉപവാസപ്രാര്‍ത്ഥന യഞ്ജത്തിനെ അവഹേളിച്ചുകൊണ്ട് എകെസിസി യും കെസിബിസി അല്മായ കമ്മീഷന് സെക്രട്ടറിയും നടത്തിയ പ്രസ്താവനകളെ എഎംറ്റി പുച്ഛത്തോടെ തള്ളി കളയുന്നു . രണ്ടു ദിവസം കൊണ്ട് ഈ സഹന സമരം നിര്‍ത്തിയില്ലെങ്കില്‍ അത് തടയുമെന്ന് പറയുന്നവരെ രണ്ടു ദിവസം കഴിഞ്ഞു അരമനയില്‍ തടയാന്‍ തയ്യാറായി വരാന്‍ എഎംറ്റി വെല്ലുവിളിക്കുന്നു.
*തടയാന്‍ ചങ്കൂറ്റവും ധൈര്യവും ഉള്ളവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എറണാകുളംബ അങ്കമാലി നേരിട്ട പ്രശ്നംങ്ങളില്‍ ഒരിക്കലും കണ്ടിരുന്നില്ല. ഇപ്പോള്‍ പെട്ടെന്ന് രംഗത്ത് വരുന്നവരുടെ ലക്ഷ്യം എന്താണ് എന്ന് കേരള സമൂഹവും അതിരൂപത വിശ്വാസി സമൂഹവും തിരിച്ചറിയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം കര്‍ദിനാള്‍ ആലഞ്ചേരിയെ ന്യായികരിക്കാന്‍ വരുന്നവരും ഇപ്പോള്‍ പെട്ടെന്ന് രംഗത്ത് വന്നവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ ഭൂമികുംഭകോണത്തില്‍ പങ്കുപറ്റിയവരോ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമായി ഉള്ളവരോ ആണ്... ഇത്തരം ആളുകളെയും അവരുടെ കള്ളത്തരവും പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് എഎംറ്റിഅതിരൂപത സമിതി വിലയിരുത്തുന്നു
മാത്യു കരോണ്ടുകടവന്‍
എഎംറ്റി പ്രസിഡന്റ്
റിജു കാഞ്ഞൂക്കാരന്‍
എഎംറ്റി ജനറല്‍
സെക്രട്ടറി
ഷൈജു ആന്റണി
എഎംറ്റി വക്താവ്






