
ബെംഗളൂരു: ദിവസങ്ങള് നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങള്ക്ക് അവസാനം കര്ണാടകത്തിലെ വിശ്വാസവോട്ടില് കുമാരസ്വാമി പരാജയപ്പെട്ടപ്പോള് ആഘോഷ തിമിര്പ്പിലാണ് ബിജെപി ക്യാംപ്. എംഎല്എമാര് താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിന് മുന്നില് അണികള്ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹോട്ടലിന് പുറത്ത് പടക്കം പൊട്ടിച്ചാണ് പ്രവര്ത്തകര് തങ്ങളുടെ ആഘോഷം നടത്തിയത്.
ബിജെപി എംഎല്എ ആയ രേണുകാചര്യയാണ് ഇത്തരത്തില് ബെംഗളൂരുവിലെ ഹോട്ടലിന് മുന്നില് അണികള്ക്കൊപ്പം നൃത്തം വച്ചത്. വിശ്വാസവോട്ടെടുപ്പിന് ശേഷം തിരികെ ഹോട്ടലില് എത്തിയപ്പോഴായിരുന്നു ആഘോഷം. എംഎല്എയെ കാത്ത് നിരവധി പ്രവര്ത്തകര് ഹോട്ടല് ലോബിയില് കാത്തിരിക്കുന്നുണ്ടായിരുന്നു.
16 എംഎല്എമാര് രാജിവച്ചതിനെത്തുടര്ന്നുണ്ടായ അനിശ്ചിതത്വങ്ങള്ക്കും ഒടുവില് നടന്ന വിശ്വാസവോട്ടിലാണ് കോണ്ഗ്രസ്-ജെ.ഡി.എസ് സര്ക്കാര് വീണത്. ഡിവിഷന് വോട്ടിംഗ് ആണ് നടന്നത്. ഭരണപക്ഷത്തെ എം.എല്.എമാരുടെ എണ്ണം നിയമസഭാ ഉദ്യോഗസ്ഥര് നേരിട്ട് എടുക്കുകയായിരുന്നു. ഭരണപക്ഷത്ത് 99 എം.എല്.എമാര് മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില് 105 എം.എല്.എമാരുണ്ടായിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില് വന്ന് മണിക്കൂറുകള്ക്കുള്ളില് രാജി വച്ചതിന് ശേഷം രൂപീകരിക്കപ്പെട്ട സഖ്യ സര്ക്കാര് 14 മാസം മാത്രമാണ് ഭരിക്കാന് സാധിച്ചത്.







Comments