
സിബി മലയിലിന്റെ മോഹന്‍ലാല്‍ ചിത്രമായ ഫ്ലാഷില്‍ സ്വതന്ത്രസംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദര്‍ മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന് മലയാളത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ട്രോളന്മാരുടെ ഇരയാകുന്നവരില്‍ പ്രധാനിയാണ് ഗോപി സുന്ദറും. ഇപ്പോള്‍ തന്റെ ട്രോളന്മാരെ കുറിച്ച് പറയുകയാണ് ഗോപി സുന്ദര്‍. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗോപിയുടെ ട്രോളന്മാരെ കുറിച്ചുള്ള പരാമര്‍ശം.
'' എറ്റവും ബുദ്ധിമുട്ട് മലയാളത്തില്‍ പാട്ടുകള്‍ ചെയ്യുമ്പോഴാണ്. കാരണം ലിറിക്കല്‍ കണ്ടന്റും മറ്റും അറിയന്നതിന് അനുസരിച്ചായിരിക്കുമല്ലോ മലയാളത്തില്‍ സംഗീതം ചെയ്യുന്നത്. അപ്പോള്‍ അതിന്റെതായ ബുദ്ധിമുട്ടുകള്‍ കാണും. ഫാസ്റ്റ് നമ്പരുകളെല്ലാം മലയാളത്തില്‍ ചെയ്യുമ്പോള്‍ ശരിക്കും ആലോചിക്കണം. കാരണം നന്നായില്ലെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കും. ചിലപാട്ടുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ തലകുത്തി മറിയുകവരെ ചെയ്യും. ജോണി മോനെ ജോണി എന്ന പാട്ട് സത്യത്തില്‍ ദുല്‍ഖര്‍ എന്ന കണ്ടന്റ് ഇല്ലെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കേണ്ടിയിരുന്ന പാട്ടാണ്. കാരണം സ്ലോട്ടിനു ചേരുന്ന തരത്തില്‍ പാട്ടുകള്‍ ചെയ്താലേ മലയാളി സ്വീകരിക്കൂ.
ഇപ്പോള്‍ ബാംഗ്ലൂല്‍ ഡേയ്സിലെ പാട്ടുകള്‍ തന്നെ എടുക്കാം. മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തനാനേന എന്നു പറയുമ്പോള്‍ ചിലപ്പോള്‍ തുന്തനാനേന എന്നു പ്രയോഗിച്ചതിന്റെ പേരില്‍ വിമര്ശിക്കപ്പെടാമായിരുന്നു. പക്ഷേ, അതില്ലാതെ പോയത് നസ്രിയ, നിവിന്‍, ദുല്‍ഖര്‍ ആ ടീം ഉള്ളതു കൊണ്ടാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തിലെ വിമര്‍ശനങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. വീട്ടില്‍ കയറി വിമര്‍ശിക്കാന്‍ വന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കും. ദുല്‍ഖര്‍ സല്മാന് നല്ല ഗായകനാണ്. മലയാളത്തില്‍ പാട്ടുകള്‍ ചെയ്യാനാണ് ഏറ്റവും പ്രിയം. ചെയ്യുന്ന ജോലിക്ക് കൃത്യമായി പ്രതിഫലം വാങ്ങാന്‍ പുതിയതായി സിനിമയിലേക്കു വരുന്ന സംഗീത സംവിധായകര്‍ ഓര്‍ക്കണം'' - ഗോപി സുന്ദര്‍ പറഞ്ഞു.






