
ന്യൂഡല്‍ഹി: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നിരീക്ഷക തെഹ്സീന്‍ പൂനവാല രംഗത്തെത്തി. വീഡിയോ ട്വീറ്റ് ചെയ്ത തെഹ്സീന്‍, ദില്ലി പൊലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്യുമെന്നും തെഹ്സീന്‍ ട്വീറ്റ് ചെയ്തു.
ഗാനത്തിന്റെ വരികള്‍ വിദ്വേഷം നിറഞ്ഞതാണ്. ജയ് ശ്രീറാം വിളിക്കാത്തവരെ ഖബറിലേക്ക പറഞ്ഞയക്കണമെന്നതടക്കമുള്ള ഭീഷണി മുഴക്കുന്നു. കാവി വേഷധാരിയായ യുവാവാണ് വിഡിയോയില്‍ പാടി അഭിനയിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ കലാപ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ഗാനത്തിനെതിരെ ട്വിറ്ററില്‍ നിരവധി പേര് രംഗത്തെത്തി.







Comments