
ഭോപ്പാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് സംശയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ മര്‍ദ്ദനം. മധ്യപ്രദേശിലാണ് മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റത്. മധ്യപ്രദേശിലെ ബീറ്റല്‍ ജില്ലയില്‍ നവല്‍സിങ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടികളെ ഒരു സംഘം കടത്തിയെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയ വാഹനം മരങ്ങളും മറ്റും വെച്ച് റോഡില്‍ തടഞ്ഞത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ ധര്‍മേന്ദ്ര ശു€, ധര്‍മ്മു സിങ് ലാന്ജിവാര്, ലളിത് ബരാസ്കര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൂവരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. റോഡ് ബ്ലോക്ക് ആക്കിയിരിക്കുന്നത് കണ്ടതോടെ കൊള്ള്ക്കാര് ആണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ വാഹനം തിരിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നേതാക്കളെ പിന്തുടര്ന്ന് വാഹനം തകര്‍ക്കുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും സീനിയര്‍ പോലീസ് ഓഫീസര്‍ റാം സ്നേഹി മിശ്ര അറിയിച്ചു. അടുത്തിടെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് തെറ്റിദ്ധരിച്ച് നിരവധി ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.






