
മുസാഫര്‍നഗര്‍: ശുചീകരണ തൊഴിലാളികള്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് കുടിവെള്ളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൂജാരിക്കെതിരെ ദലിത് പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. തനാ ഭവനില്‍ ക്ഷേത്രത്തിന് പുറത്തുള്ള ഓവുചാല്‍ വൃത്തിയാക്കുകയായിരുന്നു ശുചീകരണ തൊഴിലാളികള്‍.
ക്ഷേത്രത്തില്‍ നിന്ന് ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ ക്ഷേത്ര പൂജാരി തടയുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ വാതില്‍ അടയ്ക്കുകയും ചെയ്തു.
ഇതോടെ വാല്മികി സമുദായത്തില്‍പ്പെട്ട ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൂജാരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ശാന്തമായത്.






