ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് ആക്രമണം. ചൊവ്വാഴ്ച പകലുണ്ടായ ആക്രമണത്തില്‍ നായ്ക് കൃഷ്ണന് ലാല്‍ എന്ന സൈനികന് വീരമൃത്യു വരിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ട് പാക്കിസ്ഥാനി സൈനികര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപം തംഗ്ധര്‍-കെരന്‍ സെക്ടറിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
ജമ്മുവിലെ തന്നെ അഖ്നൂര്‍ സ്വദേശിയാണ് വീരമൃത്യു വരിച്ച സൈനികന് കൃഷ്ണന് ലാല്‍. ഇന്ന് ഉച്ചയോടെയാണ് പാക്കിസ്ഥാന് ഷെല്ലാക്രമണം തുടങ്ങിയത്. ഒന്നരയോടെ ഷെല്ലാക്രമണം രൂക്ഷമായി. ഈ ആക്രമണത്തിലാണ് കൃഷ്ണന് ലാല്‍ കൊല്ലപ്പെട്ടത്.






