
മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്സ് 137 പോയന്റ് നഷ്ടത്തില്‍ 37,257ലും ദേശീയ സൂചികയായ നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ 11,036ലും വ്യാപാരം നടത്തി.
ഉടമയായ സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയോടെ കഫേ കോഫീ ഡേ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ വന്നഷ്ടത്തിലായത്. 19.99 ശതമാനം നഷ്ടത്തിലാണ് സിസിഡിയുടെ നഷ്ടം. ഇന്നലെ ഉടമയുടെ തിരോധാനത്തോടെയാണ് കമ്പനിയുടെ ഓഹരി നഷ്ടത്തിലേക്ക് പതിച്ചത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 391 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1067 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഗുജറാത്ത് ഗ്യാസ്, ക്യൂസ് കോര്പ്പറേഷന്, വോഡഫോണ്‍ ഐഡിയാ ലിമിറ്റഡ്, തെര്‍മാക്സ്, നവീന്‍ ഫ്ളോറൈന്‍ ഇന്റേര്‍ണല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
കോഫീ ഡേ എന്റര്‍പ്രൈസസ്, ബോംബെ ഡൈയിങ്, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, സദ്ഭാവ് എന്‍ജിനിയറിങ്ങ്, ഷോപ്പേഴ്സ് സ്റ്റോപ്പ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.






