
നിരവധി പരിപാടികളില്‍ അവതാരികയായി തിളങ്ങിയ ശേഷം നടിയായി മലയാള സിനിമയില്‍ മികച്ച വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് മാല പാര്‍വ്വതി. തന്റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചായിരുന്നു താരം കുറിച്ചത്.
' ഒരു സിനിമയില്‍ അഭിനയിക്കുന്ന തിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്ത്തിക്കുന്നവില് നിന്നും നേരിടേണ്ടി വരുന്ന അപമാനങ്ങള്‍' ഇങ്ങനെയായിരുന്നു മാല പാര്‍വ്വതി ആദ്യം പോസ്റ്റ് ചെയ്തിരുന്ന പോസ്റ്റ്.
താന്‍ വിഷമിച്ചതിലും കൂടുതല്‍ സ്നേഹവും കരുതലും കിട്ടിയെന്നും നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു താരം പിന്നീട് എത്തിയത്. എന്താണ് സംഭവിച്ചെന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ല. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടിയില് മാല പാര്‍വ്വതി സംഭവത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
കാളിദാസ് ജയറാം നായകനായെത്തുന്ന ഹാപ്പി സര്‍ദാറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ അടിസ്ഥാന സൗകര്യം പോലുമില്ലായിരുന്നെന്നും ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍മ്മാതാവില്‍ നിന്നും അത്ര നലസ്ല പ്രതികരണമല്ല ലഭിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്.
സഹ പ്രവര്‍ത്തകരായ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. വിഷയം പരിഹരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ താല്പര്യമുല്ലെന്നും മാല പാര്‍വ്വതി വ്യക്തമാക്കി.
മാല പാര്‍വ്വതി അഭിനയത്തിനു പുറമേ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാ രംഗത്തേക്ക് ആദ്യമായെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.






