
തിരക്കേറിയ റോഡില്‍ വിമാനം വന്നിറങ്ങുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. അമേരിക്കയിലെ തിരക്കേറിയ റോഡായ വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഹൈവേയിലാണ് സംഭവം. റോഡിലൂടെ വാഹനങ്ങള്‍ ഓടുമ്പോള്‍ അതിനിടയിലേക്ക് പറന്നിറങ്ങുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്ലിന്റ് തോംപ്സണ് എന്നയാളിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്.
വിമാനം പറന്നിറങ്ങിയപ്പോള്‍ റോഡിലുണ്ടായിരുന്ന ഡ്രൈവര്‍മാരെല്ലാം വാഹനങ്ങള്‍ വെട്ടിമാറ്റാനും വേഗത കൂട്ടാനും ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. വിമാനം റോഡില്‍ ഇറക്കിയ ഉടന്‍ തന്നെ പൊലീസ് പൈലറ്റിനെ പുറത്തിറക്കി സംഭവം എന്താണെന്ന് അന്വേഷിച്ചു. ബോയിംഗ് സിസ്റ്റം എഞ്ചീയര് ഡേവിഡ് അക്ലാമാണ് വിമാനം പറത്തിയിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി റോഡിലിറക്കിയതെന്ന് പൈലറ്റ് വ്യക്തമാക്കിയത്.






