
അബുദാബി: പ്രവാസികള്‍ക്ക് തിരിച്ചടി. ഗള്‍ഫ് നാടുകളില്‍ ബലിപെരുനാള്‍ ഓഗസ്റ്റ് 11ന് ആഘോഷിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ഓഗസ്റ്റ് എട്ടിന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17ന് തിരികെ ഗള്‍ഫിലേക്കും. യാത്ര ചെയ്യുന്നവരെയാണ് ടിക്കറ്റ് നിരക്ക് വര്‍ധന ബാധിക്കുന്നത്.
ഓഗസ്റ്റ് എട്ടിനുള്ള ഷാര്‍ജ-ഡല്‍ഹി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹമാണ്(49,468.18രൂപ) ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹമാണ്(56,770.80 രൂപ). 53,242.78 രൂപയാണ് കറാച്ചിലേക്കുള്ള എയര്‍ അറേബ്യ ടിക്കറ്റ് നിരക്ക്. എമിറൈറ്റ്സിന്റേയും ഫ്ലൈദുബായിയുടേയും ടിക്കറ്റ് നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45രൂപയാണ്.






