
'കാച്ചെണ്ണ തേച്ച നിന് കാര്‍ കൂന്തളത്തിന്റെ കാറ്റേറ്റാല്‍ പോലും എനിക്ക് ഉന്മാദം' എന്ന കവി വാക്യത്തെ അന്വര്‍ത്ഥമാക്കി കൊണ്ടാണ് പ്രകൃതി നമുക്ക് കനിഞ്ഞു നല്കിയ ദശപുഷ്പങ്ങളില്‍ ഒന്നായ കയ്യോന്നിയുടെ സ്ഥാനം തൊടികളില്‍ വിരളമെങ്കിലും മുടിയ്ക്കുള്ള കാച്ചെണ്ണകളില് കയ്യോന്നിയെ ആരും ഒഴിവാക്കാറില്ല. അത്രേയേറെ ഗുണം അവയ്ക്കുണ്ട്. സൗന്ദര്യ രംഗത്ത് മാത്രമല്ല അരോഗ്യരംഗത്തും അതിന് വലിയ സ്ഥാനം ഉണ്ട്. കയ്യോന്നി അസ്റ്റെറാസി കുടുംബത്തില്‍ ഉള്‍പ്പെടുന്നു ശാസ്ത്രനാമം എ ക്ലിപ്റ്റ ആല്‍ബ എന്നാകുന്നു.
സൗന്ദര്യ രംഗത്ത് ആയൂര്‍വേദത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന ചെടിയാണ് കയ്യോന്നി. മുടിയുടെ സംരക്ഷണത്തിനു വേണ്ട എണ്ണയുണ്ടാക്കുമ്പോള് കയ്യോന്നി പ്രധാന ചേരുവകളില്‍ ഒന്നാണ്. കയ്യോന്നി നരയ്ക്കും താരനും നല്ലൊരു പ്രതിവിധിയാണ്. ഹെയര്‍ കണ്ടീഷണര്‍ ആയും ഉപയോഗിക്കാം.
ആരോഗ്യരംഗത്ത് ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. വാതസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും അത്യുത്തമം. മുടി തഴച്ച് വളരാനും കഫ രോഗശമനത്തിനും ഫലപ്രദം. ഒരു സ്പൂണ്‍ കയ്യോന്നിനീര് പതിവായി കഴിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധശേഷിയും പല മടങ്ങ് വര്‍ദ്ധിക്കും.സമൂലം കഷായം നല്ലൊരു കരളിന്റെ ടോണിക്ക് ആകുന്നു. മഞ്ഞപിത്തം ,രക്തകുറവ് എന്നിവയ്ക്കു പരിഹാരവുമാണ്. ശരീരത്തിന് തണുപ്പും രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഫലപ്രദം.കൂടാതെ ഇതിന്റെ ഉപയോഗം മൂലം നല്ല ഉറക്കവും ലഭിക്കുന്നു.
മുന്‍കാലങ്ങളില്‍ വീട്ടുമുറ്റത്ത് പോസിറ്റീവ് എനര്‍ജി നല്കുന്ന ഈശ്വരന്റെ വരദാനങ്ങള്‍ ആയ കയ്യോന്നിയേയും കറ്റാര്‍വാഴയും മൈലഞ്ചിയേയുമൊക്കെ പിന്തള്ളികൊണ്ട് കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന ആന്തൂറിയവും ഓര്‍ക്കിഡും മൊക്കെ സ്ഥാനം പിടിച്ചു .....






