
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ഒരു നോവല്‍ പുറത്തിറങ്ങുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന് മാര്‍ക്കിള്‍ നോവല്‍ എഴുതാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേഗന് എഴുതുന്ന നോവലില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥകളാണ് ഉള്ളതെന്നായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഭര്‍തൃപിതാവ് ചാള്‍സ് രാജകുമാരന്റെ പാത പിന്തുടര്ന്നാണ് മേഗനും പുസ്തകമെഴുതുന്നത്.
മേഗന് മുന്‍പ് രക്ഷപ്പെടുത്തിയ ഒരു നായ്ക്കുട്ടിയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തമെന്നും ഇത് കുട്ടികള്‍ക്കായുള്ള ഒരു നോവലാണെന്നുമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ തന്നെ അറിയപ്പെടുന്ന മൃഗസ്നേഹിയായിരുന്നു മേഗന്. അവരുടെ വളര്‍ത്തു നായയെക്കുറിച്ചുള്ള നീണ്ട ഒരു കഥ തന്നെ മേഗന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്കായുള്ള നോവല്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബര്‍മിംഗ് ഹാം കൊട്ടാരം മുഴുവന്‍ മേഗന്റെ പുസ്തകത്തിനായി കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.






