
മാര്‍ജൂറി സ്കോള്‍സ് എന്ന 80കാരിക്ക് അഡല്‍റ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പ് 45 വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ്. മാര്‍ജൂറി മുത്തശ്ശിയുടെ പ്രകടനം കണ്ടാല്‍ ആരും അമ്പരന്നു പോകും. പ്രായമൊക്കെ വെറും അക്കങ്ങളാണെന്നാണ് ഈ മുത്തശ്ശിയുടെ പ്രകടനം കണ്ടാല്‍ ആരും പറയുക. അത്ര ഊര്‍ജ്ജസ്വലയാണ് ഇവര്‍.
76ാം വയസിലാണ് മാര്‍ജൂറി മുത്തശ്ശി ആദ്യമായി ജിംനാസ്റ്റിക് പരിശീലനത്തിന് പോയത്. ജിംനാസ്റ്റിക് പരീക്ഷിക്കുമ്പോള്‍ ഭയം തോന്നാറുണ്ടെങ്കിലും നല്ല ധൈര്യത്തോടെ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഈ മുത്തശ്ശി പറയുന്നത്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ സന്തോഷം ഈ പരിശീലനം ചെയ്യുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് മാര്‍ജൂറി പറയുന്നത്.
ഒരിക്കല്‍ ഇതിനു വേണ്ടി ശ്രമിച്ചാല്‍ അത് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ നല്‍കും. ഒപ്പം പ്രായത്തെ തോല്‍പ്പിച്ചു കൊണ്ട് ജീവിതത്തില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ കൈവരുമെന്നും മുത്തശ്ശി പറയുന്നു. കൊച്ചുമകള്‍ ജിംനാസ്റ്റിക്ക് വീഡിയോകള്‍ കാണുന്നത് കണ്ടാണ് മുത്തശ്ശിക്ക് ജിംനാസ്റ്റിക്കിനോട് താല്‍പ്പര്യം തോന്നിയത്. അതിനു ശേഷം മുത്തശ്ശി അഡല്‍റ്റ് ജിംനാസ്റ്റിക്കില്‍ ചേരുകയായിരുന്നു. ജിംനാസ്റ്റിക്ക് പരിശീലനം ശാരീരികവും മാനസികവുമായ ഗുണമുണ്ടാക്കുമെന്നും മുത്തശ്ശി പറയുന്നു.






