
പേരന്പ് എന്ന ചിത്രത്തിനും മമ്മൂട്ടിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതില്‍ മലയാളികള്‍ക്കിടയില്‍ വലിയ സങ്കടമുണ്ട്. മലയാളികള്‍ ഉറപ്പിച്ചിരുന്ന അവാര്‍ഡാണിത്. എന്നാല്‍ മമ്മൂട്ടിക്കോ പേരന്‍പിനോ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ യാതൊരു പരാമര്‍ശം പോലും ഉണ്ടായില്ല. പേരന്പിനെയും മമ്മൂട്ടിയെയും എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജൂറി അംഗമായ മേജര്‍ രവി.
പേരന്പ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍വരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്കുകയാണെങ്കില് മികച്ച നടനുള്ള പുരസ്കാരം തന്നെ കൊടുക്കേണ്ടി വരും. - മേജര്‍ രവി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
ഉറി- ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തോട് പ്രത്യേക താല്പര്യം ഉണ്ടായിട്ടില്ല. ജൂറിയിലെ പത്തുപേരും പത്ത് അഭിപ്രായമാണ് പറയുന്നത്. പലവട്ടം വഴക്കിട്ട് ടേബിള്‍ വിട്ട് പോയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച വലിയ ജനപ്രീതിയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ കാരണായത്. കേന്ദ്രസര്‍ക്കാരിന്റെ രഹസ്യ അജഡ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ ഉണ്ടായിട്ടില്ല.- മേജര്‍ രവി പറഞ്ഞു.






