കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദുര്‍ഗാ പൂജ നടത്തുന്ന വിവിധ സംഘടനകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ വിധി പൂജാ സംഘാടക സമിതികള്‍ക്ക് നികുതി ആവശ്യപ്പെട്ട് ദുര്‍ഗാ പൂജ സംഘടിപ്പിക്കുന്ന സംഘടനകളില്‍ നിന്ന് നികുതി ആവശ്യപ്പെട്ട് കേന്ദ്ര ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെുടുത്തി.
ഞങ്ങള്‍ ഞങ്ങളുടെ ദേശീയ ഉല്‍സവങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാവര്ക്കും വേണ്ടിയുള്ളതാണ് ഈ ഉത്സവങ്ങള്‍ ഒരു പുജാ മഹോത്സവത്തിനും ഞങ്ങള്‍ക്ക് നികുതി വേണ്ട. ഇത് സംഘാടകര്‍ക്ക് വലിയ ഭാരമാണ് സമ്മാനിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ പിന്‍വലിച്ച നികുതിയാണ് കേന്ദ്രം ഏര്പ്പെടുത്തിയതെന്നം മമത കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് മമത പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 13ന് കൊല്‍ക്കത്തയിലെ സുബോധ് മല്ലിക് സ്ക്വയറില്‍ ധര്‍ണ്ണ നടത്താനാണ് മമതയുടെ തീരുമാനം.





