
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ ഗതാഗതം ഇന്നും പൂര്‍ണമായി പുന:സ്ഥാപിക്കില്ല. പാതയിലെ തടസം പൂര്‍ണമായി നീക്കാത്തതിനാല്‍ കൊങ്കണ്‍,മംഗളുരു പാതകളിലെ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. തിങ്കളാഴ്ചയും 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഫറോഖ് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോഖില്‍ പരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരം-തൃശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരം ദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസ് തിങ്കളാഴ്ച സര്‍വീസ് നടത്തും. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്(13352) കോയമ്പത്തൂരില്‍ നിന്നും എറണാകുളം-പട്ന എക്സ്പ്രസ്(22643) ഈറോഡ് നിന്നും തിങ്കളാഴ്ച സര്‍വീസ് ആരംഭിക്കും. കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ്(12202) തിങ്കളാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങും.
തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:
എറണാകുളം-പൂനെ പൂര്‍ണ എക്സ്പ്രസ്(11098)
കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ രെടയിന്‍(7116)
ഓഖ-പറണാകുളം എക്സ്പ്രസ്(16337)
ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ്(12521)
ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്സ്പ്രസ്(22645)
ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ്(13351)
തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603)
കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664)
തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍(56663)
കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ്(16308)
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം(16649)
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305)
ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്(19577), എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്(12283), എറണാകുളം-പൂനെ എക്സ്പ്രസ്(22149), ബുധനാഴ്ച സര്‍വീസ് നടമത്തണ്ട കൊച്ചുവേളി-അമൃതസര്‍ എക്സ്പ്രസ്(12483) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.






