
കൊച്ചി : മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ എ എസ് ഉദ്ദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവെച്ചു. ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് വിജയരാഘവനാണ് ഉത്തരവിട്ടത്.
കേസില്‍ പോലീസിന്റെ അന്വേഷ്ണത്തില്‍ വീഴ്ച്ചയുണ്ടെന്നും കോടതി വിമര്‍ശിച്ചു. പുലര്‍ച്ചെ കസ്റ്റഡിയില്‍ കിട്ടിയ ആളെ 9 മണിക്കൂറായിട്ടും രക്തം പരിശോധിച്ചില്ല. സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ മധ്യപിച്ചിട്ടുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. അപടകകാര്യങ്ങള് കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ലെന്നും കോടതി വിമര്‍ശിച്ചു.
കേസില്‍ തിരുവനന്തപുരം മജിസ്ട്രറ്റ് കോടതിയില്‍ നിന്നുമാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ കാര്‍ ഓടിച്ചത് താനാണെന്നും എന്നാല്‍ മധ്യപിച്ചിട്ടില്ലായിരുന്നുവെന്നും ശ്രീറാം അന്വേഷ്ണസംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷിയായ ജോബി അന്വേഷ്ണ സംഘത്തോട് മൊഴി നല്‍കിയത്.
അപകടത്തില്‍ പരിക്കേറ്റിരുന്ന ശ്രീറാം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ടിരുന്നു. അപകടത്തില്‍ ശ്രീറാമിന്റെ കൈയ്ക്കും നട്ടെല്ലനും പരിക്കേറ്റിരുന്നു. ആരോഗ്യ നില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ ഡിസ്ച്ചാര്‍ജ് ചെയ്തത്്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ ശ്രീറാമിന് നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം.
കനത്ത ആഘാതങ്ങള്‍ മൂലം ഒരു സംഭവത്തെ കുറിച്ച് പൂര്‍ണമായി ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.






