.jpg)
തിരുവനന്തപുരം: വീണ്ടും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഉള്‍പ്പെശട മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. കണ്ണൂരിനു പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതികളില്‍ മരണം 104 ആയി. മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഏഴായി. ഇതോടെ ആകെ മരണസംഖ്യ 30 ആയി. ഇനി 29 പേരെയാണ്ള കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ എംജി, കേരള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. പുനലൂര്‍-മൂവാറ്റുപുഴ സഗസ്ഥാന പാതയിലേക്ക വെള്ളം കയറിത്തുടങ്ങി. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട-പാലാ റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.






