വയനാട് എം.പി രാഹുല്‍ ഗാന്ധി സി.കെ ശശീന്ദ്രനേ പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന എന്‍.എസ് മാധവന്റെ പരിഹാസത്തിനു മറുപടിയുമായി പി.സി വിഷ്ണുനാഥ്. ഇടതുചിന്തകനായ എന്‍.എസ് മാധവന് പ്രളയ ദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാല്‍ നന്നായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വീണ്ടും വയനാട് സന്ദര്‍ശിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. വേറെ പണിയൊന്നുമില്ലാത്ത രാഹുല്‍ തിരക്കെന്ന നാട്യം അവസാനിപ്പിച്ച് വയനാട്ടില്‍ തുടരണമായിരുന്നെവെന്ന് എന്‍.എസ് മാധവന് ട്വിറ്ററില്‍ പരിഹസിച്ചിരുന്നു.
'തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോശം ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ചു. ദുരിത ബാധിതകായ ആയിരക്കണക്കിന് ആളുകളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍.എസ് മാഥവന് പരാമര്‍ശിച്ച ശശീന്ദ്രന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇടതുചിന്തകനായ എന്‍.എസ് മാധവന് പ്രളയ ദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാല്‍ നന്നായിരിക്കും' പി.സി വിഷ്ണുനാഥ് കുറിച്ചു.

വിഷ്ണുവിന്റെ ട്വീറ്റിനു പിന്നാലെ തന്നെ തീര്‍ച്ചയായും ഞാനത് ചെയ്യാം എന്ന് എന്‍.എസ് മാധവന്റെ മറുപടിയുമെത്തി.
എന്‍.എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ, 'തിരക്കുള്ളയാളെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. നിലവില്‍ അദ്ദേഹത്തിന് ഒരു ജോലിയുമില്ല. അദ്ദേഹം വരുന്നതും നോക്കി കാത്തിരിക്കാന്‍ ഭാര്യയോ കുട്ടികളോ ഇല്ല. അദ്ദേഹം വയനാട്ടില്‍ തുടര്‍ന്നു പണിയെടുക്കണം. എങ്ങനെ പണിയെടുക്കണമെന്ന് അറിയാന്‍ സ്ഥലം എം.എല്‍.എ സി.കെ ശശീന്ദ്രനെ പോലെയുള്ള ആളുകളുടെ മാതൃക സ്വീകരിക്കാവുന്നതാണ്.'

Comments