
ന്യൂഡല്‍ഹി: ക്ഷീര കര്‍ഷകനായ പെഹ്ലു ഖാനെ പശു മോഷണം ആരോപിച്ച് ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട കീഴ്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
'കേസിലെ പ്രതികളെ വെറുതെ വിടാനുള്ള തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലാായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകരുത്. ആള്‍കൂട്ട കൊലപാതകം നീചമായ കുറ്റകൃത്യമാണ്. ആള്‍കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടുവന്ന രാജസ്ഥാന് സര്‍ക്കാരിന്റൈ നടപടി പ്രശംസനീയമാണ്. പെഹ്ലു ഖാന് കേസില്‍ നീതി ലഭ്യമാക്കുന്നതിലൂടെ ഉത്തമ മാതൃകയുണ്ടാകുമെന്നാണ് പ്രതീക്ഷ.' പ്രയങ്ക ഗാന്ധി കുറിച്ചു.
पहलू खान मामले में लोअर कोर्ट का फैसला चौंका देने वाला है। हमारे देश में अमानवीयता की कोई जगह नहीं होनी चाहिए और भीड़ द्वारा हत्या एक जघन्य अपराध है।
— Priyanka Gandhi Vadra (@priyankagandhi) August 16, 2019
2017ലായിരുന്നു സംഭവം. ജയ്പൂരില്‍ നടന്ന കന്നുകാലി മേളയില്‍ നിന്നും പെഹ്ലു ഖാനും അനുയായികളും ചേര്‍ന്ന് 75,000 രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഡല്‍ഹി, ജയ്പൂര്‍ ഹൈവെയില്‍ വച്ചായിരുന്നു പെഹ്ലു ഖാനെ പശുക്കടത്തല്‍ എന്നാരോപിച്ച് ആള്‍കൂട്ടം തല്ലിക്കൊന്നത്. കേസില്‍ 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്.
പെഹ്ലു ഖാനെ അടിച്ച് അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ജയ്പൂരിലെ മേളയില്‍ നിന്ന് ഹരിയാനയിലേക്ക് മടങ്ങുകയായിരുന്നു പെഹ്ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം. ആള്‍വാറിലെ ഹൈവെയില്‍ വച്ചാണ് അക്രമികള്‍ ഇവരെ തടഞ്ഞതും ആക്രമിച്ചതും. ആശുപത്രിയില്‍ വച്ചാണ് പെഹ്ലു ഖാന് മരിച്ചത്.






