
ആമസോണില്‍ പ്രൈം വീഡിയോസ് കാണാനുള്ള സംവിധാനം പോലെ ഇനി ഫ്ളിപ്കാര്‍ട്ടിലും വീഡിയോ സര്‍വ്വീസ് ആരംഭിച്ചു. ഫ്ളിപ്പകാര്ട്ടിന്റെ പ്രധാന ഷോപ്പിംഗ് ആപ്ലിക്കേഷന്‍ വഴിയാണ് വീഡിയോകളും കാണാന്‍ സാധിക്കുന്നത്.
ഫ്ളിപ്കാര്‍ട്ടിന്റെ വീഡിയോ സര്‍വ്വീസ് തികച്ചും സൗജന്യം എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ പരസ്യങ്ങളും ഇല്ല എന്നതും പ്രത്യേകതയാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ പരസ്യം ഉള്‍പ്പെടുത്തിയേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.
ഫ്ലിപ്കാര്‍ട്ട് ആപ്ലിക്കേഷന്റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാല്‍ നാലാമതായി വീഡിയോ സെക്ഷന്‍ കാണുവാന്‍ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫ്ലിപ്കാര്‍ട്ട് ആരംഭിച്ചിട്ടുണ്ട്. 6.17 എന്ന ആപ്ലിക്കേഷന്‍ വെര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ സേവനം ഉപയോഗിക്കുവാന്‍ കഴിയുക.
ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ടസ്റ്റാര്‍ തുടങ്ങിയവയുടെ അതേ മാതൃകയില്‍ തന്നെയാണ് ഫ്ളിപ്കാര്‍ട്ടും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സൈഡ് മീഡിയ, ടിവിഎഫ്, വൂട്ട്, അരേ തുടങ്ങിയ നിര്‍മ്മാതാക്കളുടെ വീഡിയോയും ചില ബോളിവുഡ് ചിത്രങ്ങളുമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
പ്രധാനമായും ഹിന്ദി വീഡിയോകളാണ് ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട് വീഡിയോയിലുള്ളത്. ചില തമിഴ്, കന്നഡി വീഡിയോകളും ലഭ്യമാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉള്ളടക്കം ഫ്ലിപ്കാര്‍ട്ടിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.






