
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ആരോപണ വിധേയനായ ജാസ്മിന് ഷാ നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. പ്രത്യേക അന്വേഷണ സംഘം വേണമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ക്രൈം എഡിജിപിയ്ക്കാണ് നിര്‍ദേശം നല്‍കിയത്.
നഴ്സുമാരില്‍ നിന്നും പിരിച്ച മൂന്നരക്കോടി തട്ടിയെന്നാണ് ആരോപണം വന്‍ വിവാദമാണ് ഉയര്‍ത്തിയത്. നഴ്സുമാരില്‍ നിന്നും പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെയുള്ള തുക ഭാരവാഹികള്‍ തട്ടിയെടുത്ത് എന്നാരോപിച്ച് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. മാസവരി ഇനത്തിലും സമരങ്ങള്‍ക്ക് സംഭാവനയായും പിരിഞ്ഞു കിട്ടിയ തുക മുഴുവനും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവിട്ടു എന്നും പലരുടേയും അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നും ഇനി അതില്‍ എട്ടു ലക്ഷം രൂപ മാത്രമേ ബാക്കിയുള്ളെന്നും സിബി ആരോപിച്ചിരുന്നു.
നഴ്സ്മാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സമരങ്ങളുടെ മുന്നണിയില്‍ നില്ക്കുന്ന സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. മാസവരി നല്കുന്ന 8000 ല്‍ പരം അംഗങ്ങള്‍ സംഘടനയില്‍ ഉണ്ടായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ജാസ്മിന്‍ഷാ അടക്കമുള്ളവര്‍ അന്ന് പ്രതികരിച്ചത്.






