
ആലപ്പുഴ: ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കള്ളം പറഞ്ഞാണ് തുഷാറിനെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയത്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വണ്ടിച്ചെക്ക് കേസിലാണ് ചൊവ്വാഴ്ച വൈകിട്ട് തുഷാര്‍ അറസ്റ്റിലായത്. ഒരു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നു തന്നെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി ബന്ധമുള്ള അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
അതേസമയം, കേസ് സംബന്ധിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ടു ചെക്ക് കേസ് ഒത്തു തീര്‍ക്കുവാന്‍ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇതിന്റെ ചര്‍ച്ചയ്ക്കിടെ പരാതിക്കാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ്ങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്പനി. കമ്പനി നഷ്ടത്തിലായപ്പോള്‍ വിറ്റ് നാട്ടിലേക്ക് വന്നസമയത്ത് നാസില്‍ അബ്ദുള്ളയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലാണ് പരാതി വന്നിരിക്കുന്നത്.






