
ന്യുഡല്‍ഹി: ഐ.എന്‍.എകസ് മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിനു വേണ്ടി ജാമ്യഹര്‍ജിയില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ വാദം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപില്‍ സിബലിനെയും അഭിഷേക് മനു സിംഗ്വിയെയും പുകഴ്ത്തി കാര്‍ത്തി ചിദംബരം.
അതിവിദഗ്ധമായ ഒന്നാന്തരം വാദം. കോടതി നടപടികളുടെ വീഡിയോ റെക്കോര്‍ഡ് സൂക്ഷിക്കേണ്ടതാണ്. നിയമവിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് കോടതിയിലെ കൗശലങ്ങളില്‍ താല്പര്യമുള്ളവര്ക്ക്.. കാര്‍ത്തി ട്വീറ്റ് ചെയ്തു. കോടതിയില്‍ ഇരുവരുടെയും വാദം പൂര്‍ത്തിയായ ശേഷമാണ് കാര്‍ത്തിയുടെ ട്വീറ്റ്.






