
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വെള്ളിയാഴ്ച ഡോളറിന് 72.05 രൂപ എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്. ഇന്നലെ 71.81ന് വിനിമയം അവസാനിച്ചുവെങ്കിലും ഇന്ന് വീണ്ടും ഇടിവ് നേരിടുകയായിരുന്നു.
അതേസമയം, യു.എസ് ഡോളര്‍ വീണ്ടും കുതിക്കുകയാണ്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പ്രസ്താവന വരാനിരിക്കേയാണ് ഡോളര്‍ 0.15% ഉയര്‍ന്നത്. പലിശ നിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ സമ്മര്‍ദ്ദത്തിനിടെയാണ് ഫെഡറല്‍ റിസര്‍വ് പ്രസ്താവന വരാനിരിക്കുന്നത്.
അതിനിടെ, ഓഹരി വിപണി രാവിലെയുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറുകയാണ്. രാവിലെ 36,102ലേക്ക് താഴ്ന്ന സെന്‍സെക്സ് ഉച്ചകഴിഞ്ഞ് തിരിച്ചുവരവ് നടത്തി. 271 പോയിന്റ് ഉയര്‍ന്നാണ് നിലവില്‍ വ്യാപാരം തുടരുന്നത്. യെസ് ബാങ്ക്, വേദാന്ത, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത്. നിഫ്റ്റി 10,800 പോയിന്റ് കടന്നു.






