
സ്വിറ്റ്സര്‍ലാന്‍ഡ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണ്ണം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണ്ണം നേടുന്നത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് ഒക്കുഹാരയെ പരാജയപ്പെടുത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇനി സിന്ധുവിന്. തുടക്കം മുതലേ തന്നെ ജപ്പാന് താരത്തിന് കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് സിന്ധു കളി തുടര്‍ന്നത്. ഒരു ഗെയ്മില്‍ പേലും സിന്ധുവിനെ മറികടക്കാന്‍ ഒക്കുഹാരക്ക സാധിച്ചില്ല. മൂന്നാം സീഡാണ് ഒക്കുഹാര, സിന്ധു അഞ്ചാം സീഡും. സ്കോര്‍ : 21-7, 21-7
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ എത്തുന്നത്. എന്നാല്‍ ആദ്യ രണ്ട് ഫൈനലിലും സിന്ധുവിന് പരാജയമായിരുന്നു. 2017 ല്‍ ഒക്കുഹാരയോടും 2018 ല്‍ സ്പെയ്നിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. 2017 ല്‍ തോല്‍പ്പിച്ചതിന്റെ പകരം വീട്ടല്‍ കൂടിയായിരുന്നു ഇന്നത്തെ സിന്ധുവിന്റെ മത്സരം.
2013, 2014 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. ഫൈനലില്‍ കടന്നതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന താരം എന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടക്കുന്നത്.






