
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ കത്തിയമരുകയാണ്. ആമസോണ്‍ വനത്തെ സംരക്ഷിക്കാന്‍ ഹോളിവുഡ് നടന് ലിയനാര്‍ഡോ ഡി കാപ്രിയോ തന്നാലാവുന്ന ശ്രമങ്ങള്‍ നടത്തിയതിനെ പ്രശംസിച്ച് നടന് ജോജു ജോര്‍ജ് രംഗത്തെത്തി. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ലിയനാര്‍ഡോയുടെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചെന്നും ജോജു പറയുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജോജു ലിയനാര്‍ഡോയെ പ്രശംസിച്ചത്. 'ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യണ്‍ ഡോളറും. വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യന് തന്നെ. Leonardo Di Caprio', എന്നാണ് ജോജുവിന്റെ വാക്കുകള്‍.
35 കോടി രൂപയാണ് ഡികാപ്രിയോ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി നല്‍കിയിരുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടന് തുക സമാഹരിച്ചിരിക്കുന്നത്. ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങള്‍ക്കു വേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തരസഹായം ആവശ്യമായ സമയമാണെന്നും നടന് കുറിച്ചു.






